♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

കിഴക്കു പൂക്കും മുരിക്കിനെന്തൊരു...


Gopi SundarRafeeq AhamedShreya Ghoshal

              അന്‍വര്‍ 

സംഗീതം :ഗോപി സുന്ദര്‍ 
രചന :രഫിക് അഹമ്മദ്‌ 
ആലാപനം :ശ്രേയ ഗോശാല്‍ ,നവിന്‍ അയ്യര്‍ 


Download Link

കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ
പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു തുടുതുടുപ്പാണേ
ഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ് പറന്നു വന്നൊരു മാരന്‍
തുടിയ്ക്കും കണ്ണില്‍ കനവുമായ് തിരഞ്ഞു വന്നൊരു തോഴന്‍
ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ
ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ
(കിഴക്കു പൂക്കും.....)

പൂവാണോ പൂവാണോ
പൊന്നിളവെയിലോ പൊന്നിളവെയിലോ
തേനൂറും..തേനൂറും പുഞ്ചിരിയാണോ
അലകള്‍ ഞൊറിയണ പാല്‍നിലാവോ
പാല്‍നിലാവോ
തേന്‍‌കിനാവോ നാണമോ
ഓ പിരിഷമാകും ചിറകുവീശി അരുമയായിനി കുറുകുവാന്‍
അരുമയായിനി കുറുകുവാന്‍
ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ
ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ
(കിഴക്കു പൂക്കും....)

ശവ്വാലിന്‍ ശവ്വാലിന്‍
പട്ടുറുമാലില്‍ പട്ടുറുമാലില്‍
പൂ തുന്നും പൂ തുന്നും
അമ്പിളി പോലെ
മൊഴികള്‍ മൌനത്തിന്‍
കസവുനൂലില്‍.. കസവുനൂലില്‍
കനകനൂലില്‍ കോര്‍ത്തുവോ
ഓ.. അരിയ മഞ്ഞിന്‍ കുളിരു വീണീ
കറുകനാമ്പുകളുണരുവാന്‍.. കറുകനാമ്പുകളുണരുവാന്‍
ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ
ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ ഖല്‍ബിലെത്തീ
(കിഴക്കു പൂക്കും.....)