♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

പ്രണയതരംഗം നിനവിലുണര്‍ന്നു...


SP VenkiteshKaithapramKJ YesudasKS Chithra

              ഗാന്തര്‍വം


സംഗീതം :എസ് പി വെങ്കിടേഷ് 
രചന :കൈതപ്രം 
ആലാപനം‌ : യേശുദാസ് ,ചിത്ര 


Download Link

(പു) പ്രണയതരംഗം നിനവിലുണര്‍ന്നു

(പു) പ്രണയതരംഗം നിനവിലുണര്‍ന്നു 
ഹൃദയ ചഷകമാകെ രാഗമധു നിറഞ്ഞു
പ്രേമമയി നീ വൈകിയതെന്തെ 
ദേവഹംസം എന്റെ ദൂതു മറന്നോ
(സ്ത്രീ) മധുരവസന്തം മിഴിയിലുണര്‍ന്നു 
കനകനൂപുരങ്ങളിന്നു കളി പറഞ്ഞു
നിന്നെ കാണാന്‍ അണയും നേരം 
കനകചന്ദ്രനെന്നെ നോക്കിച്ചിരിച്ചു

(പു) വാസന്ത രാത്രിയില്‍ നിന്നെ എതിരേല്‍ക്കുവാന്‍
മോഹനം മീട്ടി ഞാന്‍ പൊന്‍വീണയില്‍
(സ്ത്രീ) ആതിര നിലാവിലെന്‍ പൂമുഖംവാടിയില്‍
മോഹനം കേട്ടു ഞാന്‍ മയങ്ങിപ്പോയി

(പു) പ്രണയതരംഗം നിനവിലുണര്‍ന്നു 
ഹൃദയ ചഷകമാകെ രാഗമധു നിറഞ്ഞു
(സ്ത്രീ) നിന്നെ കാണാന്‍ അണയും നേരം 
കനകചന്ദ്രനെന്നെ നോക്കിച്ചിരിച്ചു

(സ്ത്രീ) നീരാടും വേളയില്‍ പൊന്നലക്കൈകളെന്‍
മേനിയില്‍ പുല്‍കവേ നാണിച്ചു പോയ്
(പു) നമ്മിലനുരാഗം തളിരിട്ട നാളിലെ 
സംഗമം വീണ്ടുമിന്നോര്‍മ്മിച്ചുവോ

(പ്രണയതരംഗം)