♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

ഒരു മുഖം മാത്രം കണ്ണില്‍


Salil ChowdharySreekumaran ThampiKJ Yesudas

          ഏതോ ഒരു സ്വപ്നം 

സംഗീതം :സലില്‍ ചൌടരി 
രചന :ശ്രീകുമാരന്‍ തമ്പി 
ആലാപനം‌ :യേശുദാസ് 


Download Link

ഒരു മുഖം മാത്രം കണ്ണില്‍
ഒരു സ്വരം മാത്രം കാതില്‍
ഉറങ്ങുവാന്‍ കഴിഞ്ഞില്ലല്ലോ

നിറം ചാര്‍ത്തും ഓര്‍മ്മതന്‍ താഴ്‌വരയില്‍
നിന്റെ മൌന വല്മീകങ്ങള്‍
തകര്‍ന്നു വീണു (2)

വിരഹത്തിന്‍ വീണ പാടി വിധിയാരറിഞ്ഞു
മുഖം മൂടി അണിഞ്ഞിട്ടും മിഴി ചെപ്പിന്‍ മുത്തുകളെ
മറയ്കുവാന്‍ കഴിഞ്ഞില്ലല്ലോ

ഒരു മുഖം മാത്രം കണ്ണില്‍
ഒരു സ്വരം മാത്രം കാതില്‍
ഉറങ്ങുവാന്‍ കഴിഞ്ഞില്ലല്ലോ

തപസിലും മോഹങ്ങള്‍ തളിര്‍ത്തുവല്ലോ
പുനര്‍ ജന്മ സങ്കല്പങ്ങള്‍ ഉണര്‍ന്നുവല്ലോ (2)

കദനത്തിന്‍ കുയില്‍ പാടി കഥ ആരറിഞ്ഞു
മദം കൊള്ളും തിരകളെ മനസ്സിന്റെ താളങ്ങളെ
മയക്കുവാന്‍ കഴിഞ്ഞില്ലല്ലോ
ഒരു മുഖം മാത്രം കണ്ണില്‍
ഒരു സ്വരം മാത്രം കാതില്‍
ഉറങ്ങുവാന്‍ കഴിഞ്ഞില്ലല്ലോ

ഒരു മുഖം മാത്രം... കണ്ണില്‍
ഒരു സ്വരം മാത്രം.... കാതില്‍
ഉറങ്ങുവാന്‍ കഴിഞ്ഞില്ലല്ലോ ....