♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍...


MS BaburajP BhaskaranKJ Yesudas

                 പരീക്ഷ 

സംഗീതം :എം എസ് ബാബുരാജ്‌ 
രചന :ഭാസ്കരന്‍ 
ആലാപനം :യേശുദാസ് 


Download Link

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെൻ‍.. ഒരു ഗാനം മാത്രമെന്‍
ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍ (ഒരു പുഷ്പം..)

ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍
അതിഗൂഢം എന്നുടെ, യാരാമത്തില്‍
സ്വപ്നങ്ങള്‍ കണ്ടൂ.. സ്വപ്നങ്ങള്‍ കണ്ടൂ
നിനക്കുറങ്ങീടുവാന്‍ പുഷ്പത്തിന്‍
തല്‍പമങ്ങു, ഞാന്‍ വിരിക്കാം

മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍പോയല്ലോ,
മമസഖീ, നീയെന്നു വന്നു ചേരും?
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ,
മമസഖീ, നീയെന്നു വന്നുചേരും? (ഒരു പുഷ്പം...)