♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

ഇരു ഹൃദയങ്ങളില്‍ ഒന്നായ്‌ വീശീ...


RaveendranP BhaskaranKJ YesudasKS Chithra

              ഒരു മേയ്മാസപുലരിയില്‍

സംഗീതം  :രവീന്ദ്രന്‍ 
രചന :ഭാസ്കരന്‍ 
ആലാപനം‌ :യേശുദാസ് ,ചിത്ര 


Download Link

ഇരു ഹൃദയങ്ങളില്‍ ഒന്നായ്‌ വീശീ 
നവ്യ സുഗന്ധങ്ങള്‍ 
ഇഷ്ട വസന്ത തടങ്ങളില്‍ എത്തീ 
ഇണയരയന്നങ്ങള്‍ ഓ.. ഓ...
കൊക്കുകള്‍ ചേര്‍ത്തു 
ചിറകുകള്‍ ചേര്‍ത്തു 
കോമള കൂജന ഗാനമുതിര്‍ത്തു 
(ഇരു ഹൃദയങ്ങളില്‍..)

ഓരോ നിമിഷവും ഓരോ.. നിമിഷവും 
ഓരോ മദിരാ ചഷകം ഓരോ 
ഓരോ ദിവസവും ഓരോ.. ദിവസവും 
ഓരോ പുഷ്പ വിമാനം 
എന്തൊരു ദാഹം എന്തൊരു വേഗം 
എന്തൊരു ദാഹം എന്തൊരു വേഗം 
എന്തൊരു മധുരം എന്തൊരുന്മാദം 
(ഇരു ഹൃദയങ്ങളില്‍..)

വിണ്ണില്‍ നീളെ പറന്നു പാറി 
പ്രണയ കപോതങ്ങള്‍ 
തമ്മില്‍ പുല്‍കി കേളികളാടി 
തരുന്ന മരാളങ്ങള്‍ 
ഒരേ വികാരം ഒരേ വിചാരം 
ഒരേ വികാരം ഒരേ വിചാരം 
കുറെ മദാലസ ലാസ്യ വിലാസം 
(ഇരു ഹൃദയങ്ങളില്‍..)