ജീവിതം
എന്‍ മാനസം എന്നും നിന്റെ ആലയം
എന്നും നിന്റെ ശ്രീ പദം
തേടി വരുന്നു ഞാന്‍ കൂടെ വരുന്നു
എന്നുയിരേ ഉയിരിന്‍ ഉറവേ
പൂങ്കുളിരേ കുളിരിന്‍ കുടമേ
എന്തെല്ലാം ചൊല്ലാനായി വെമ്പുന്നെന്‍ ഹൃദയം
നീയെന്നും എന്റെ സ്വപ്നം
നീയെന്നും എന്റെ സ്വന്തം
(എന്‍ മാനസം)
എന്‍ നിലാവേ നിലാവിന്‍ പ്രഭയെ
നിന്‍ ചിരിയില്‍ അലിയും സമയം
എന്നുള്ളില്‍ നീയേകും അഞ്ജാത മധുരം
നീയെന്നും എന്റെ ജീവന്‍
നീയെന്നും എന്റെ ദേവന്‍
(എന്‍ മാനസം)