♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

മാലിനിയുടെ തീരങ്ങള്‍ തഴുകിവരും...


SP VenkiteshKaithapramMG SreekumarSujatha

                   ഗാന്തര്‍വം 

സംഗീതം :എസ് പി വെങ്കിടേഷ് 
രചന :കൈതപ്രം 
ആലാപനം‌ :ശ്രീകുമാര്‍ ,ചിത്ര 


Download Link

മാലിനിയുടെ തീരങ്ങള്‍ തഴുകിവരും പനിനീര്‍ക്കാറ്റേ
ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം
തോഴികളറിയും മുന്‍പേ മാമുനിയുണരും മുന്‍പേ
ഹൃദയത്തിന്‍ തന്ത്രികളില്‍ ശാകുന്തളമുണരുമ്പോള്‍
ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം

നിന്മിഴികളിലഞ്ജനമെഴുതാം ഞാന്‍ 
ഇതുനീ ആരോടും പറയില്ലെങ്കില്‍
പൂന്തിങ്കള്‍ പോറ്റും മാനേ
കനകത്തിന്‍ താമരയില്‍ 
പ്രണയത്തിന്‍ താളുകളില്‍ ശാകുന്തളമെഴുതുമ്പോള്‍
ആരോടും........
ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം

പീലികളില്‍ നൂറുനിറം നല്‍കാം
ഇതുനീആരോടും പറയില്ലെങ്കില്‍
വാര്‍മയിലേ മഴവില്‍ക്കതിരേ
ആരോരും കാണാതെ മലരമ്പന്‍ പുണരുമ്പോള്‍
ശാകുന്തളമുണരുമ്പോള്‍
ആരോടും........
ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം