ഒരു പെണ്ണിന്റെ കഥ
സംഗീതം :ദേവരാജന്‍
രചന :വയലാര്‍
ശ്രാവണചന്ദ്രിക പൂ ചൂടിച്ചൂ
ഭൂമികന്യക പുഞ്ചിരിച്ചൂ
അവളുടെ ലജ്ജയില്‍ വിടരും ചൊടികളില്‍
അനുരാഗകവിത വിരിഞ്ഞൂ ആദ്യത്തെ
അനുരാഗ കവിത വിരിഞ്ഞൂ
(ശ്രാവണ...)
നീലാകാശത്താമരയിലയില്‍ നക്ഷത്രലിപിയില്‍
പവിഴക്കൈനഖമുനയാല്‍ പ്രകൃതിയാ
കവിത പകർത്തിവച്ചൂ...അന്നതു ഞാന്‍ വായിച്ചൂ
വന്നു കണ്ടൂ കീഴടക്കീ
എന്നെ കേളീ പുഷ്പമാക്കീ....
(ശ്രാവണ....)
സ്വര്‍ഗ്ഗാരോഹണവീഥിക്കരികില്‍
സ്വപ്നങ്ങള്‍ക്കിടയില്‍....
കമനീയാംഗന്‍ പ്രിയനെന്‍ മനസ്സിലാ
കവിത കുറിച്ചുവെച്ചൂ
ഞാൻ അവനേ സ്നേഹിച്ചൂ
വന്നു കണ്ടൂ കീഴടക്കീ
എന്നെ കേളീ പുഷ്പമാക്കീ....
(ശ്രാവണ....)