രൌടി രാമു
സംഗീതം :ശ്യാം
രചന :ബിച്ചു തിരുമല
നളദമയന്തി കഥയിലെ അരയന്നം പോലെ..
കുണുങ്ങി കുണുങ്ങി പോകും പെണ്ണേ
പൂമിഴിയാളേ.. മലര്‍മിഴിയാളേ.....
ഒരു മണിമണ്ഡപത്തില്‍ ഒരു ശുഭമുഹൂര്‍ത്തത്തില്‍
നവയുവ ദമ്പതികള്‍ ഞാനും നീയും....
മദനലഹരി മിഴിയിലിഴയും സുന്ദരി പൊന്‍പൂവേ..
അരുണകിരണം കവിളിലലിയും ചെമ്പക പെണ്‍പൂവേ..
പ്രിയസല്ലാപം അതൊരുല്ലാസം സുമുഖീ.. സുരുചീ..
ഈണവും മൂളി താനവും പാടി അരികിലൊഴുകിവായോ
മധുമൊഴിയാളേ....
അധരമധുരമലരിലുറയും പുഞ്ചിരിത്തേനുണ്ണാന്‍..
തരളനയനം അലസമുതിരും പൂനിലാപ്പാലുണ്ണാന്‍...
എനിക്കാവേശം അതൊരുന്മാദം അഴകേ..കുളിരേ...
നിന്നെയും തേടി തന്നനം പാടി അരികില്‍വരുന്നു ഞാനും
മലര്‍മിഴിയാളെ....