മാടപ്രാവേ വാ ...ഒരു കൂടുകൂട്ടാന്‍ വാ
ഈ വസന്ത കാലം കൈ നീട്ടി കൈ നീട്ടി
വരവേല്‍ക്കയായ് നീ വാ?
മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ
ഈ വസന്ത കാലം കൈനീട്ടി കൈനീട്ടി
വരവേല്‍ക്കയായ് നീ വാ
മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ
മാരിയില്‍ വേനലില്‍ കൂടെ വരാമോ ..
മാറില്‍ ഇളംചൂടേറ്റു രാവുറങ്ങാമോ ഈ മുളംകൂട്ടില്‍
മാരിയില്‍ വേനലില്‍ കൂടെ വരാമോ..
മാറില്‍ ഇളംചൂടേറ്റു രാവുറങ്ങാമോ ഈ മുളംകൂട്ടില്‍
മരിക്കും വരെ കൂട്ടിരിക്കാമോ ..
മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ
ഈ സുഗന്ധയാമം ഈ മണ്ണും ഈ വിണ്ണും
വരവേല്‍കയാണല്ലോ
മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ
ഈ വയല്‍പൂക്കള്‍പോല്‍ നാം കൊഴിഞ്ഞാലും
ഈ വഴിയിലാകെ നീ കൂടെ വരാമോ പാടിവരാമോ
ഈ വയല്‍പൂക്കള്‍പോല്‍ നാം കൊഴിഞ്ഞാലും
ഈ വഴിയിലാകെ നീ കൂടെ വരാമോ പാടിവരാമോ
മരിക്കുംവരെ എന്‍ ഇണപ്രാവെ
മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ
ഈ വസന്തകാലം കൈനീട്ടി കൈനീട്ടി
വരവേല്‍ക്കയായ് നീ വാ
മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ