♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

മനോഹരി നിന്‍ മനോരഥത്തില്‍...


V DakshinamoorthySreekumaran ThampiKJ Yesudas

       ലോട്ടറി ടിക്കറ്റ്‌ 

സംഗീതം :ദക്ഷിനമൂര്തി 
രചന :ശ്രീകുമാരന്‍ തമ്പി 
ആലാപനം :യേശുദാസ് 


Download Link

മനോഹരി നിന്‍ മനോരഥത്തില്‍ 
മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍
മയങ്ങുന്ന മണിവര്‍ണ്ണനാരോ
ആരാ‍ധകനാണോ ഈ ആരാധകനാണോ?

ഹൃദയവതി നിന്‍ മധുരവനത്തിലെ 
മലര്‍വാടമൊരുവട്ടം തുറക്കുകില്ലേ?
അറിയാതെ പൊഴിയുന്ന മധുകണമെങ്കിലും 
നുകരുവാനനുവാദം തരുകയില്ലേ?
അധരദലപുടം നീ വിടര്‍ത്തിടുമ്പോള്‍ 
അതിലൊരു ശലഭമായ് ഞാനമരും
(മനോഹരി..)

പ്രണയമയീ.... ആ......
പ്രണയമയീ നിന്റെ കണിമുത്തു വീണയിലെ
സ്വരരാഗ കന്യകളെ ഉണര്‍ത്തുകില്ലേ?
അനുരാഗമധുമാരി ചൊരിയുമാ സുന്ദരിമാര്‍
അനുകനാം എന്‍ കരളില്‍ പടര്‍ന്നിറങ്ങും
ഒരുസ്വപ്നമങ്ങനേ വിടര്‍ന്നിടുമ്പോള്‍(2)
ഒരുയുഗ ജേതാവായ് ഞാന്‍ വളരും
(മനോഹരി നിന്‍..)