മിണ്ടാ പൂച്ചയ്ക് കല്യാണം
സംഗീതം :രവീന്ദ്രന്‍
രചന :പൂവച്ചല്‍ ഖാദര്‍
(F)ആ ...ആഅആ .ആഅആ..
ചെമ്പക പൂമര ചോട്ടില്‍
നിന്നെ കാണുമെന്നു ഞാന്‍ കരുതി
ചന്ദന തെന്നലില്‍ ഒഴുകി നീയെന്‍
മുന്നില്‍ വരുമെന്നു കരുതി
ചെമ്പക പൂമര ചോട്ടില്‍
(F)ആ .. ആ.. ആ.. ...ആ..ആ..ആ ..
ആ അ ആ ആ അ ആ ...
നിന്റെ കണ്ണുകള്‍ പോലെ പണ്ടു താമര പൂത്തു
ഇന്നീ നീല ജലാശയം അതിന്നോര്‍മയുമായ് വിളിപ്പൂ
അകലെ .....അരികെ .....
സഖി നിന്‍ ചിരികള്‍ .. (ചെമ്പക....)
പ്രേമ ചിന്തകള്‍ പോലെ
പണ്ടു തോണികള്‍ വന്നു
ഇന്നീ നീല കടവില്‍ നീളെ
ഒരു മൂകത മൂടുന്നു
അഴലിന്‍ ...പടവില്‍ ...
സഖി നിന്‍ നിഴലോ ... (ചെമ്പക...)