♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

നീലത്തടാകങ്ങളോ സഖി...


Jassie GiftKaithapramKJ Yesudas

        ബാലറാം vs  താരാദാസ് 

സംഗീതം :ജാസി ഗിഫ്റ്റ് 
രചന :കൈതപ്രം 
ആലാപനം :യേശുദാസ് 


Download Link


ഛിം ഛക ഛക ഛിം ഛക ഛക (3)

നീലത്തടാകങ്ങളോ സഖി 
നിന്‍ നീല നയനങ്ങളോ
കാര്‍മേഘമോ വാര്‍കൂന്തലോ 
പൊന്നാമ്പലോ പൊന്മേനിയോ
ഹേമാംഗ ലാവണ്യമേ 
ആത്മാവിലെ വര്‍ണ്ണങ്ങളായ് 
വിടരുന്നിതെന്‍ കവിഭാവന
നീലത്തടാകങ്ങളോ സഖി 
നിന്‍ നീല നയനങ്ങളോ
ഛിം ഛക ഛക ഛിം ഛക ഛക (2)

അധരം കുളിരമ്പിളി നിന്‍ 
ചിരിയില്‍ പ്രണയാംബരം
പരിഭവം കൊണ്ടു നീ പിന്‍തിരിയുമ്പോഴോ 
മദനന്‍റെ മണിതംബുരു
മഞ്ജീരങ്ങള്‍ പാടുന്നു നിന്‍ 
മകരന്ദപദപല്ലവി
മൗനം പോലും സ്നേഹാലാപം 
ഗാനം വീണാമന്ത്രം പോലെ
നീലത്തടാകങ്ങളോ സഖി 
നിന്‍ നീല നയനങ്ങളോ
ഛിം ഛക ഛക ഛിം ഛക ഛക (2)

ശ്രുതിചേര്‍ന്നൊരീണങ്ങളില്‍ നിന്‍
അഴകിന്‍റെ താളങ്ങളില്‍
അലയടിച്ചുയരുന്ന സ്വരസാഗരങ്ങളില്‍ 
അനവദ്യ സംഗീതം നീ
ആരോഹണം അവരോഹണം 
അതിലുണ്ടോരാന്തോളനം
മൗനം പോലും സ്നേഹാലാപം 
ഗാനം വീണാമന്ത്രം പോലെ
(നീലത്തടാകങ്ങളോ)