♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

വര്‍ണ്ണവൃന്ദാവനം...



IlayarajaKaithapram

        കളിയൂഞ്ഞാല്‍ 

സംഗീതം :ഇളയരാജ 
രചന :കൈതപ്രം 
ആലാപനം :ഇളയരാജ 


Download Link

വര്‍ണ്ണവൃന്ദാവനം എന്നുമുണ്ടാവുമോ ജന്മമുണരുമോ‍
കണ്ണനുണ്ടാവുമോ രാധയുണ്ടാവുമോ രാസവനികയില്‍ 
നവവസന്തമിവിടെ വരുമോ വനമുരളിയൊഴുകിവരുമോ
യദു വരുമോ യമുനയില്‍ വരുമോ

മീട്ടാത്ത ഗന്ധര്‍വവീണ സ്നേഹമന്ത്രങ്ങള്‍ മീട്ടുന്നു
രാഗാര്‍ദ്രസിന്ദൂരമോടെ പ്രേമസൂനങ്ങള്‍ പൂക്കുന്നു
സ്വപ്നങ്ങള്‍ പാടുന്നു എൻ ആത്മഗീതങ്ങള്‍ അലിവിന്‍ മധുമഴപോലെ
പൂവായ പൂവെല്ലാം പൂ കൊണ്ടു മൂടുന്നു അഴകിന്‍ അലര്‍ശരം‍പോലെ
കാണുന്നമാത്ര എന്നെ മെയ്യോടു ചേര്‍ത്തു പുല്‍കാന്‍ 
കാര്‍വര്‍ണ്ണൻ ഇന്നു വരുമോ...

ഞാനൊന്നു തഴുകുന്ന നേരം ദേവശില്‍‌പ്പങ്ങള്‍ മിണ്ടുന്നു
പാദങ്ങളിളകുന്ന നേരം ഗോപവൃന്ദങ്ങളാടുന്നു
കാതോടു കാതോരം കണ്ണോടു കണ്ണോരം പ്രണയം തളിരണിയുന്നു
പൂങ്കുയില്‍ കൂകുന്നു പൊന്‍മയിലാടുന്നു എങ്ങും ലയമൊഴുകുന്നു
ഏകാന്തരാവില്‍ എന്നെ മെയ്യോടു ചേര്‍ക്കുവാനായ് 
മണിവര്‍ണ്ണൻ ഇന്നു വരുമോ‍