♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

ചിരിച്ചെന്‍റെ മനസ്സിലെ ...



IlayarajaKaithapramKJ YesudasKS Chithra

          അനുരഗകൊട്ടരം 

സംഗീതം :ഇളയരാജ 
രചന ;കൈതപ്രം 
ആലാപനം :യേശുദാസ് ,ചിത്ര 


Download Link

(പു) ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ (2)
കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവളാരോ
പ്രണയനിലാവോ മണിമയരാവോ
കുളിരഴകോ മദനന്‍റെ മലര്‍ശ്ശരമോ

(സ്ത്രീ) ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവനാരോ
കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവനാരോ

(കോറസ്സ് ) ആ...

(പു) കാണുമ്പോള്‍ കോപമോ.........
കാണുമ്പോള്‍ കോപമോ കിളുന്തു കരളിലലിവില്ലേ
നിന്നുള്ളില്‍ വേദമോഹമോ നിറഞ്ഞു തുളുമ്പും മണവാട്ടി
(കാണുമ്പോള്‍ കോപമോ)
(സ്ത്രീ) നീയൊരു വസന്തം.. മായിക സുഗന്ധം ..
(പു) നീയൊരു വസന്തം മായിക സുഗന്ധം 
ദേവാംഗനേ കനവില്‍ നിറഞ്ഞ പരാഗമേ

(സ്ത്രീ) ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവനാരോ
കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവനാരോ
പ്രണയനിലാവോ മണിമയരാവോ
കുളിരഴകോ മദനന്‍റെ മലര്‍ശ്ശരമോ

(പു) ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ
കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവളാരോ

(പു) അഴകോലും മിഴികളില്‍ കതിരു ചൊരിയും അനുരാഗം
(സ്ത്രീ) പൊന്നിളം ചിരിയുമായി തൊഴുതു വിരിയും പുലര്‍കാലം
(പു) അഴകോലും മിഴികളില്‍ കതിരു ചൊരിയും അനുരാഗം
(സ്ത്രീ) പൊന്നിളം ചിരിയുമായി തൊഴുതു വിരിയും പുലര്‍കാലം
(പു) അലഞൊറി വിരിഞ്ഞു 
(സ്ത്രീ) ലലലല ലലാ
(പു) ചിലമ്പൊലിയുണര്‍ന്നു
(സ്ത്രീ) ലലലല ലലാ
(സ്ത്രീ) അലഞൊറി വിരിഞ്ഞു ചിലമ്പൊലിയുണര്‍ന്നു
നീയെന്നിലേ നിറഞ്ഞു കവിഞ്ഞു സരോവരം

(പു) ചിരിച്ചെന്‍റെ മനസ്സിലെ 
(സ്ത്രീ) നനനന നനനന
(പു) മണിച്ചെപ്പു തുറന്നവള്‍
(സ്ത്രീ) നനനന നനനന

(പു) ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ
(സ്ത്രീ) കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവനാരോ
(പു) പ്രണയനിലാവോ 
(സ്ത്രീ) മണിമയരാവോ
(പു) കുളിരഴകോ 
(ഡു) മദനന്‍റെ മലര്‍ശ്ശരമോ

(പു) ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ
(സ്ത്രീ) കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവളാരോ