♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

പാടം പൂത്ത കാലം പാടാന്‍...


Kannur RajanShibu ChakravarthyMG SreekumarSujatha

       ചിത്രം 

സംഗീതം ;കണ്ണൂര്‍ രാജന്‍ 
രചന :ഷിബു 
ആലാപനം :ശ്രീകുമാര്‍ ,സുജാത 


Download Link 


പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
പൊന്നാറ്റിന്‍ അപ്പുറത്തു നിന്നു പുന്നാരം ചൊല്ലി നീ വന്നു
പാടം പൂത്ത കാലം പാടാന്‍ വന്നു നീയും

ഓലത്തുമ്പത്തൊരൂഞ്ഞാലു കെട്ടി നീ ഓണപ്പാട്ടൊന്നു പാടീ
പാടം കൊയ്യുമ്പോള്‍ പാടാന്‍ പനംതത്തേ നീയും പോരാമോ കൂടെ
പുഴയോരത്തുപോയ്‌ തണലേറ്റിരുന്നു 
കളിയും ചിരിയും നുകരാം [ആ ......]
പാടം പൂത്തകാലം പാടാന്‍ വന്നു നീയും

ദൂരെ പകലിന്റെ തിരി മെല്ലെ താഴുമ്പോള്‍ ഗ്രാമം മിഴിപൂട്ടുമ്പോള്‍
പാടിതീരാത്ത പാട്ടുമായ് സ്വപ്നത്തിന്‍ വാതിലില്‍ വന്നവളെ
നറുതേന്‍ മൊഴിയേ ഇനി നീ അറിയൂ
ഹൃദയം പറയും കഥ കേള്‍ക്കൂ [ആ ......]

പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
പൊന്നാറ്റിന്‍ അപ്പുറത്തു നിന്നു പുന്നാരം ചൊല്ലി നീ വന്നു
പാടം പൂത്ത കാലം പാടാന്‍ വന്നു നീയും