♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

ദേവീ നീയെൻ ആദ്യാനുരാഗം...


Mohan SitharaRajiv AlunkalMadhu Balakrishnan

          അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍ 

സംഗീതം :മോഹന്‍ സിതാര 
രചന :രാജീവ്‌ 
ആലാപനം :മധു ബാലകൃഷ്ണന്‍ 


Download Link


ദേവീ നീയെൻ ആദ്യാനുരാഗം
നെഞ്ചം പണ്ടേ മൂളുന്നൊരീണം
പുഴയായ് ഒഴുകീടുമോ ചാരുതേ
സ്വരഗംഗ പോലെ നിറയൂ നീയെന്നിൽ
ശ്രുതിയായ് ഉണരൂ തീരാസ്നേഹമേ
(ദേവീ....)


കിളിക്കൊഞ്ചലാലെ നിൻ കൗമാരം
എനിക്കായ് ഒരുങ്ങാൻ തുടങ്ങീലയോ
വളക്കൈകളാലേ നീ ഈ നേരം
നമുക്കായ് നിലാവിൻ വിളക്കേന്തുമോ
മുളങ്കാട്ടിലലയുന്ന ഇളങ്കാറ്റേ ഇന്നെന്റെ
വിളി കേട്ടു കൂടെ നീ പാടാമോ
നീറി നിന്ന മനസ്സിൽ മധുകണിക തൂകി വന്ന മലരേ
മിഴിയിതളിലൊതുക്കും രഹസ്യം പറയുമോ
എന്തേ എന്തേ മൗനം മൗനം..
(ദേവീ...)


ആ..ആ.ആ...ഓ..ഓ..ഓഹൊഹോ
കളിക്കൂട്ടുകാരിയെൻ കാതോരം
കിനാക്കൾ വിലോലം കിലുക്കീലയോ
പുറന്താളു പോയോരെൻ സ്നേഹത്തെ
പതുക്കെ പൊതിയാൻ നിനക്കാകുമോ
പനിനീരു കുടഞ്ഞെന്റെ കനവാകെയാനന്ദ
പുലർകാലമേകാനായ് പോരാമോ
ഏറെ ദൂരമഴകേ മിഴി തഴുകി എന്റെ കൂടെ വരുമോ
ഒരു പുതിയ വസന്തം വിടർത്താൻ അണയുമോ
എന്നോടെന്തേ നാണം നാണം
(ദേവീ.....)