സമയമായില്ലപോലും
സംഗീതം :സലില്‍ ചൌടരി
രചന :ഒ എന്‍ വി കുറുപ്
ശ്യാമ മേഘമേ നീയെന്‍ പ്രേമ
ദൂതുമായ് ദൂരെ പോയ് വരൂ (2)
എന്റെ ദേവി കേഴും ദൂര
മന്ദിരത്തില്‍ പോയ് വരൂ
ശ്യാമ മേഘമേ നീയെന്‍ പ്രേമ
ദൂതുമായ് ദൂരെ പോയ് വരൂ
കാമരൂപ കാണും നീയെന്‍
കാതരയാം കാമിനിയെ (2)
കണ്ണുനീരിന്‍ പുഞ്ചിരിയായ്
കാറ്റുലയ്ക്കും ദീപമായ്
വിശ്ലതമാം ? തന്ത്രികളില്‍ (2)
വിസ്മൃതമാം നാദമായ്
എന്റെ ദേവി കേഴും ദൂര
മന്ദിരത്തില്‍ പോയ് വരൂ
ശ്യാമ മേഘമേ നീയെന്‍ പ്രേമ
ദൂതുമായ് ദൂരെ പോയ് വരൂ
ചില്ലുവാതില്‍ പാളി നീക്കി
മെല്ലെയെന്‍ പേര്‍ ചൊല്ലുമോ നീ (2)
നീര്‍ മിഴിയാം പൂവിലൂറും
നീര്‍മണി കൈക്കൊള്ളുമോ നീ
ഓമലാള്‍ തന്‍ കാതിലെന്റെ (2)
വേദനകള്‍ ചൊല്ലുമോ
എന്റെ ദേവി കേഴും ദൂര
മന്ദിരത്തില്‍ പോയ് വരൂ
ശ്യാമ മേഘമേ നീയെന്‍ പ്രേമ
ദൂതുമായ് ദൂരെ പോയ് വരൂ
എന്റെ ദേവി കേഴും ദൂര
മന്ദിരത്തില്‍ പോയ് വരൂ
ശ്യാമ മേഘമേ നീയെന്‍ പ്രേമ
ദൂതുമായ് ദൂരെ പോയ് വരൂ..