♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

ഇത്ര മധുരിക്കുമോ പ്രേമം...



Bombay RaviYusufali KecheriKJ Yesudas

              5 സ്റ്റാര്‍ ഹോസ്പിടല്‍ 

സംഗീതം :ബോംബെ രവി 
രചന :യുസഫലി 
ആലാപനം :യേശുദാസ് 


Download Link

ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ...
ഇതുവരെ ചൂ‍ടാത്ത പുളകങ്ങള്‍
ഇതളിട്ടു വിടരുന്ന സ്വപ്‌നങ്ങള്‍
(ഇത്ര...‌)

ഈ നീലമിഴിയില്‍ ഞാനലിയുമ്പോള്‍
സ്വര്‍ഗ്ഗം ഭൂമിയില്‍ തന്നെ
ഈ മണിമാറില്‍ തല ചായ്‌ക്കുമ്പോള്‍
ജന്മം സഫലം തന്നെ 
(ഇത്ര...)

എന്‍ മനമാകും വല്ലകിയില്‍ നീ
ഏഴു സ്വരങ്ങളുണര്‍ത്തി
ഏകാന്തതയുടെ പാഴ്‌മരുവില്‍ നീ
ഏഴു നിറങ്ങള്‍ ചാര്‍ത്തി
(ഇത്ര...)

സരിഗ രിഗമ ഗമപ മപധ പധനിസ 
ഗരിഗരി സനി രിസരിസ നിധ സനിധപ മഗരിഗസ 
സനിധപ മഗരിഗസ... സനിധപ മഗരിഗസ...