♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

കരിനീല കണ്ണിലെന്തെടി...

M JayachandranGireesh PuthencheryVineeth SreenivasanSujatha

                          ചക്കരമുത്ത് 

സംഗീതം: എം ജയചന്ദ്രന്‍
രചന :ഗിരീഷ്‌ 
ആലാപനം :വിനീത് ശ്രീനിവാസന്‍ ,സുജാത 

Download Link

(M) കരിനീല കണ്ണിലെന്തെടി കവിള്‍ മുല്ല പൂവിലെന്തെടി
കിളിവാതില്‍ ചില്ലിലൂടെ നിന്‍ മിന്നായം
(F) ഒളി കണ്ണാല്‍ എന്നെ നോക്കവേ കളിയായി കണ്ട കാരിയം
മറുവാക്കാല്‍ ചൊല്ലി മെല്ലെ നീ വായാടി
(M) കുളിരോല പന്തലിട്ടു ഞാന്‍ തിരുതാലി തൊങ്ങലിട്ടു ഞാന്‍ 
വരവേല്‍ക്കാം നിന്നെയെന്റെ പൊന്നേ...ഹോ ...
കരിനീല കണ്ണിലെന്തെടി കവിള്‍ മുല്ല പൂവിലെന്തെടി
കിളിവാതില്‍ ചില്ലിലൂടെ നിന്‍ മിന്നായം

(M) കൈത പൂത്ത മിഴിയില്‍ കനല്‍ പോലെ മിന്നുമുടലില്‍
കൈവള കരിവള കാല്‍ത്തളയിളകുമൊരാദ്യ രാവിന്നഴകേ
(F) മെയ് നനഞ്ഞ മഴയില്‍ പകല്‍ നെയ്തു തന്ന കുളിരില്‍
മാറിലെ മരതക നൂലിഴ അഴകിലൊരുമ്മ തന്ന നിമിഷം
(M) ഒരു കുഞ്ഞു കൂമ്പു വിരിയും തുടു തുമ്പ തോല്‍ക്കും അഴകേ ..
മകരം മഞ്ഞിലെഴുതി നിന്റെ മനസ്സിലരിയ ശിശിരം

(F) ഒളി കണ്ണാല്‍ എന്നെ നോക്കവേ കളിയായി കണ്ട കാരിയം
മറുവാക്കാല്‍ ചൊല്ലി മെല്ലെ നീ വായാടി

(M) വേനല്‍ വെന്ത വഴിയില്‍ തെളിനീര്‍ തടാകമായ് നീ
ചന്ദനമുകിലുകള്‍ ചന്ദ്രികമെഴുകിയ ചൈത്രവാനമായ്‌ നീ
(F) മാമരങ്ങള്‍ നിറയെ കുയിലൂയലിട്ടു വെറുതെ
എന്‍ കനവതിലൊരു കുങ്കുമമുരുകിയ സന്ധ്യ പോലെ വരവേ
(M) ഇനിയൊന്നു ചേര്‍ന്നു പാടാം ഇതളായ് വിരിഞ്ഞ ഗാനം
പതിയെ, നെഞ്ചിലലിയും മൌന മുരളിയുണരുമീണം 