♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

പാടാത്ത വീണയും പാടും പ്രേമത്തിൻ...



MK ArjunanSreekumaran ThampiKJ Yesudas

      റസ്റ്റ്‌ ഹൌസ് 

സംഗീതം :എം കെ അര്‍ജുനന്‍ 
രചന :ശ്രീകുമാരന്‍ തമ്പി 
ആലാപനം :യേശുദാസ് 


Download Link

പാടാത്ത വീണയും പാടും 
പ്രേമത്തിൻ ഗന്ധർവ്വ വിരൽ തൊട്ടാൽ 
പാടാത്ത മാനസവീണയും പാടും (പാടാത്ത) 

സ്വപ്നങ്ങളാൽ പ്രേമസ്വർഗ്ഗങ്ങൾ തീർക്കുന്ന 
ശിൽപ്പിയാണീ മോഹ നവയൗവ്വനം (സ്വപ്നങ്ങളാൽ) 
നീലമലർമിഴിത്തൂലിക കൊണ്ടെത്ര 
നിർമ്മല മന്ത്രങ്ങൾ നീയെഴുതീ 
ഓ.....ഓ... 
മറക്കുകില്ല..മറക്കുകില്ല... 
ഈ ഗാനം നമ്മൾ മറക്കുകില്ല (പാടാത്ത) 

ചിന്തകളിൽ രാഗചന്ദ്രിക ചാലിച്ച 
മന്ദസ്മിതം തൂകി വന്നവളേ (ചിന്തകളിൽ) 
ജന്മാന്തരങ്ങൾ കഴിഞ്ഞാലുമിങ്ങനെ 
നമ്മളൊന്നാകുമീ ബന്ധനത്താൽ 
ഓ...ഓ...അകലുകില്ല... അകലുകില്ല... 
ഇനിയും ഹൃദയങ്ങളകലുകില്ല (പാടാത്ത)