പ്രണയത്തിന്‍ ഓര്‍മക്കായി (ആല്‍ബം)
സംഗീതം :തേജ് മെര്‍വിന്‍
രചന:മന്‍സൂര്‍
മഴക്കാലമല്ലേ മഴയല്ലേ
പൂക്കാലമല്ലേ പൂക്കളല്ലേ
മഞ്ഞു കാലമല്ലേ മഞ്ഞല്ലേ (2)
എന്റെയും നിന്റെയും മനസ്സ്
(മഴക്കാലമല്ലേ...)
ഒരിക്കലും തീരാത്ത ദാഹവുമായ്
ഒരു കൊച്ചു തോണിയിൽ നമുക്കു പോകാം
പ്രണയത്തിൻ പുഷ്പങ്ങൾ ഇതൾ വിരിക്കാം
പ്രണയത്തിൻ കവിതക്ക് കണ്ണെഴുതാം
എഴുതാം നമുക്കിനി എഴുതാം
(മഴക്കാലമല്ലേ...)
ഈറൻ നിലാവിൽ വിരുന്നൊരുക്കാം
ഈറനോടെ പുണർന്നീടാം
പുലർകാലം വരെയും കൂട്ടിരിക്കാം
പുലർ മഞ്ഞിൻ കുളിരിൽ കണി കാണാം
ഇന്നും തഴുകി ഞാൻ ഉണർത്താം
(മഴക്കാലമല്ലേ...)