♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍....

Stephen DevassyRajiv AlunkalSujathaP Jayachandran

     ഹരിഹരന്‍ പിള്ള ഹാപ്പിയാണ് 

സംഗീതം :സ്ടീഫെന്‍ ദേവസ്സി 
രചന :രാജീവ്‌ ആലുങ്കല്‍ 
ആലാപനം :ജയചന്ദ്രന്‍ ,സുജാത 

Download Link

(സ്ത്രീ) തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍ തരളമായനുരാഗമുഖം
(പു) മിന്നല്‍ത്തിടമ്പേ തെന്നല്‍ക്കുറുമ്പേ നിന്നിലലിയുവതെന്തു സുഖം
(സ്ത്രീ) വേനല്‍ക്കിനാവില്‍ നീറും മനസ്സില്‍ പവിഴമഴയായി നിന്‍ സ്നേഹം
(പു) നീയെന്‍റെ മാറില്‍ നീരാളമായി വിടരുകില്ലേ ഈ നേരം
(തിങ്കള്‍ നിലാവില്‍)

(പു) സാരംഗിപോലെ മാറോടു ചേരൂ ചാരുതേ
(സ്ത്രീ) സീമന്തരാഗം ആത്മാവിലേതു സ്വന്തമേ
(പു) താഴംപൂമേട്ടില്‍ കൂടെ കൂടാന്‍ പോരില്ലേ 
തുവെള്ളത്തുമ്പിപ്പെണ്ണാളേ
(സ്ത്രീ) മുന്നാഴിപ്പൂമുത്താലേ കൂടു കൂട്ടില്ലേ
മഞ്ഞോലും രാവില്‍ നിയില്ലേ

(സ്ത്രീ) തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍ തരളമായനുരാഗമുഖം
(പു) മിന്നല്‍ത്തിടമ്പേ തെന്നല്‍ക്കുറുമ്പേ നിന്നിലലിയുവതെന്തു സുഖം

(സ്ത്രീ) വാസന്ത യാമം വാചാലമല്ലേ താരകേ
(പു) ഈണങ്ങളെല്ലാം നീ തന്നതല്ലേ ആതിരേ
(സ്ത്രീ) മാനത്തെ മട്ടുപ്പാവില്‍ സ്നേഹപ്പൂക്കാലം
മോഹങ്ങള്‍ക്കെന്നും കൗമാരം
(പു) നീരാടും മാടപ്രാവേ നമ്മേ തേടുന്നു
മേഘങ്ങള്‍ തീര്‍ക്കും കൂടാരം

(സ്ത്രീ) തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍ തരളമായനുരാഗമുഖം
(പു) മിന്നല്‍ത്തിടമ്പേ തെന്നല്‍ക്കുറുമ്പേ നിന്നിലലിയുവതെന്തു സുഖം
(സ്ത്രീ) വേനല്‍ക്കിനാവില്‍ നീറും മനസ്സില്‍ പവിഴമഴയായി നിന്‍ സ്നേഹം
(പു) നീയെന്‍റെ മാറില്‍ നീരാളമായി വിടരുകില്ലേ ഈ നേരം

(പു) ഉംഹുഹു ഹൂം.ഹും 
(സ്ത്രീ) ഉംഹുഹു ഹൂം.ഹും 
(ഡു) ഉംഹുഹൂംഹും ഹൂം ഹൂം ഹൂം