തിളക്കം
സംഗീതം :കൈതപ്രം വിശ്വനാഥന്‍
രചന :കൈതപ്രം
ആലാപനം :ജയചന്ദ്രന്‍
Download Link
നീയൊരു പുഴയായ്ത്തഴുകുമ്പോള്‍
സംഗീതം :കൈതപ്രം വിശ്വനാഥന്‍
രചന :കൈതപ്രം
ആലാപനം :ജയചന്ദ്രന്‍
Download Link
ഞാന്‍ പ്രണയം വിടരും കരയാകും (2)
കനകമയൂരം നീയാണെങ്കില്‍
മേഘക്കനവായ് പൊഴിയും ഞാന്‍
(നീയൊരു..)
ഇലപൊഴിയും ശിശിരവനത്തില്‍ നീ
അറിയാതൊഴുകും കാറ്റാകും
നിന്‍ മൃദുവിരലിന്‍ സ്പർശം കൊണ്ടെന്‍
പൂമരമടിമുടി തളിരണിയും
ശാരദയാമിനി നീയാകുമ്പോള്‍
യാമക്കിളിയായ് പാടും ഞാന്‍
ഋതുവിന്‍ ഹൃദയം നീയായ് മാറും
പ്രേമ സ്പന്ദനമാകും ഞാന്‍
(നീയൊരു..)
കുളിര്‍മഴയായ് നീ പുണരുമ്പോള്‍
പുതുമണമായ് ഞാന്‍ ഉണരും
മഞ്ഞിന്‍ പാദസരം നീയണിയും
ദളമര്‍മ്മരമായ് ഞാന്‍ ചേരും
അന്നു കണ്ട കിനാവിന്‍ തൂവല്‍
കൊണ്ടു നാമൊരു കൂടണിയും
പിരിയാന്‍ വയ്യാപ്പക്ഷികളായ് നാം
തമ്മില്‍ തമ്മില്‍ കഥ പറയും
(നീയൊരു..)