♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

ആരൊരാൾ പുലർമഴയിൽ ആർദ്രമാം....


VidyasagarGireesh PuthencheryKJ YesudasSujatha

               പട്ടാളം 

സംഗീതം :വിദ്യ സാഗര്‍ 
രചന :ഗിരീഷ്‌ പുതെഞ്ചേരി 
ആലാപനം :യേശുദാസ് ,സുജാത 


Download  Link

ആരൊരാൾ പുലർമഴയിൽ ആർദ്രമാം ഹൃദയവുമായ്
ആദ്യമായ് നിൻ മനസ്സിൻ ജാലകം തിരയുകയായ്
പ്രണയമൊരു തീനാളം അലിയൂ നീ ആവോളം
പീലിവിടരും നീലമുകിലേ... ഓ ഓ 

രാവേറെയായിട്ടും തീരേ ഉറങ്ങാതെ
പുലരുംവരെ വരവീണയില്‍ ശ്രുതിമീട്ടി ഞാന്‍
ആരോ വരുന്നെന്നീ രാപ്പാടി പാടുമ്പോള്‍
അഴിവാതിലില്‍ മിഴിചേര്‍ത്തു ഞാന്‍ തളരുന്നുവോ
കാവലായ് സ്വയം നില്‍ക്കും ദീപമേ എരിഞ്ഞാലും
മായുവാന്‍ മറന്നേപോം തിങ്കളേ തെളിഞ്ഞാലും
വിളിയ്ക്കാതെ വന്ന കൂട്ടുകാരി..

പൂവിന്റെ പൊൻ‌താളിൽ ഞാൻ തീർത്ത ദീപങ്ങൾ
പ്രിയമോടെവന്നെതിർപാടുമെൻ കുയിലാണു നീ
മാറത്തു ഞാൻ ചാർത്തും പൂണൂലുപോലെന്നെ
പുണരുന്നു നിൻ തളിർമെയ്യിലെ കുളിർമുല്ലകൾ
മന്ത്രമായ് മയങ്ങീയെൻ നെഞ്ചിലെ നിലാശംഖിൽ
കുങ്കുമം കുതിർന്നു നിൻ ചുണ്ടിലെ ഇളം കൂമ്പിൽ
വിളിയ്ക്കാതെ വന്ന കൂട്ടുകാരാ....