♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

നീയാം തണലിനു താഴേ ഞാനിനി അലിയാം ...


Ratheesh VeghaAnil PanachooranVijay Yesudas

           കോക്ക്ടയില്‍

സംഗീതം :രതീഷ്‌ വേഘാ
രചന :അനില്‍ പനച്ചൂരാന്‍ 
ആലാപനം :വിജയ്‌ യേശുദാസ് 


Download Link

നീയാം തണലിനു താഴേ ഞാനിനി അലിയാം കനവുകളാൽ
നിൻസ്നേഹമഴയുടെ ചോട്ടിൽ ഞാനിനി നനയാം നിനവുകളാൽ
കൺകളാൽ മനസ്സിൻ മൊഴികൾ സ്വന്തമാക്കി നമ്മൾ
നീല ജാലകം നീ തുറന്ന നേരം 
പകരാം ഹൃദയമധുരം പ്രണയാർദ്രമായ്..

നീയാം തണലിനു താഴേ ഞാനിനി അലിയാം കനവുകളാൽ
നിൻസ്നേഹമഴയുടെ ചോട്ടിൽ ഞാനിനി നനയാം നിനവുകളാൽ

കാറ്റു പാടും ആഭേരിരാഗം മോദമായ് തലോടിയോ
നേർത്ത സന്ധ്യാമേഘങ്ങൾ നിന്റെ 
നെറുകയിൽ ചാർത്തീ സിന്ദൂരം
നിറമോലും നെഞ്ചിൽ ഒരു തുടിതാളം തഞ്ചും നേരം
താരും പൂവും തേടുവതാരോ താരത്തിരുമിഴിയോ
എന്നാളും നാമൊന്നായ്ക്കാണും പൊൻ‌മാനം ചാര-
ത്തന്നേരം കൂട്ടായിക്കാണും നിൻ‌ചിരിയും
(..നീയാം തണലിനു..)

കൂട്ടുതേടും തൂവാനതീരം മീട്ടിടുന്നഴകാം സ്വനം
ശരത്ക്കാലവാനം ചാർത്തീ വന്നു 
നേർത്തമഞ്ഞിൻ വെൺചാരം
കനിവൂറും മണ്ണിൽ ഒരു തിരി നാളം കൈത്തിരിനാളം
ഞാനും നീയും ചേരുന്നേരം നിറപുത്തരിനാളായ്
എന്നാളും നാമൊന്നായ്പ്പടവുകളേറുമ്പോൾ
ദൂരേ തെളിവാനം നേരുന്നൂ നന്മകളൊളിയാലേ..
(..നീയാം തണലിനു..)