♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

താരാപഥം ചേതോഹരം പ്രേമാമൃതം....


IlayarajaPK GopiSP BalasubrahmanyamKS Chithra

              അനശ്വരം 

സംഗീതം :ഇളയരാജ 
രചന :പി കെ ഗോപി 
ആലാപനം :എസ് പി ബാലസുബ്രമണ്യം ,ചിത്ര 


Download Link

താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിര്‍കൊണ്ടു വാ......
ഒരു ചെങ്കുറിഞ്ഞി പൂവില്‍ മൃദുചുംബനങ്ങള്‍ നല്‍കാന്‍
(താരാപഥം ചേതോഹരം....)

സുഗതമീ നാളില്‍ ലലല ലലലാ....
പ്രണയശലഭങ്ങള്‍ ലലല ലലലാ....
അണയുമോ രാഗദൂതുമായ് (സുഗതമീ നാളില്...)
സ്വര്‍ണ്ണ ദീപശോഭയില്‍ എന്നെ ഓര്‍മ്മ പുല്‍കവേ
മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാന്‍
(താരാപഥം ചേതോഹരം....)

സഫലമീ നേരം ലലല ലലലാ....
ഹൃദയവീണകളില്‍ ലലല ലലലാ....
ഉണരുമോ പ്രേമകാവ്യമായ് (സഫലമീ നേരം...)
വര്‍ണ്ണമോഹശയ്യയില്‍ വന്ന ദേവകന്യകേ
വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം കേട്ടു ഞാന്‍
(താരാപഥം ചേതോഹരം....)