♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും..


Ramesh NarayanRafeeq AhamedShreya Ghoshal

വീരപുത്രന്‍ 

സംഗീതം :രമേശ്‌ നാരായണ്‍ 
ആലാപനം: ശ്രേയ ഗോശാല്‍ 
രചന :റഫീക്ക് അഹമ്മദ്‌ 
Download Link

കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും 
കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും 
കാണാമറയത്ത് ഒളിച്ചാലും..
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണീര്‍ക്കിനാവായ് തുളുമ്പിനില്ക്കും...
കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും 
കാണാമറയത്ത് ഒളിച്ചാലും...

എന്റെ കൊലുസ്സിന്റെ ശിഞ്ജിതമൊന്നും നീ 
കേട്ടതില്ലാ.. ഒന്നും കേട്ടതില്ലാ.. (എന്റെ കൊലുസ്സിന്റെ.. )
എന്‍ മുടിച്ചാര്‍ത്തിലെ പിച്ചകപ്പൂമണം
തൊട്ടതില്ലാ.. നിന്നെ തൊട്ടതില്ലാ..
ആരോരും കേൾക്കാത്തൊരുള്ളിലെ പ്രാവിന്റെ
വെമ്പലറിഞ്ഞു നീ ഓടിവന്നു...

കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും 
കാണാമറയത്ത് ഒളിച്ചാലും...

എന്തോ മറന്നുപോയ്‌ എന്നപോലെപ്പോഴും 
തേടി വന്നു.. ഞാന്‍ തേടി വന്നു.. (എന്തോ മറന്നുപോയ്‌.. )
വെൺമണൽക്കാട്ടിലും വൻകടല്‍ തന്നിലും 
ഞാന്‍ തിരഞ്ഞു.. നിന്നെ ഞാന്‍ തിരഞ്ഞു..
നിന്‍ വിരിമാറത്ത് ചായുന്ന നേരത്ത് 
എന്നിലെ എന്നെ ഞാന്‍ തിരിച്ചറിഞ്ഞു...

ഓ.. കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും 
കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും 
കാണാമറയത്ത് ഒളിച്ചാലും..
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണീര്‍ക്കിനാവായ് തുളുമ്പിനില്ക്കും...
കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും 
കാണാമറയത്ത് ഒളിച്ചാലും...