♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

എന്റെ മോഹങ്ങളെല്ലാം...




വയലിന്‍ 

സംഗീതം :ആനന്ദ്‌ രാജ് 
രചന:സന്തോഷ്‌ വര്‍മ  
ആലാപനം :വിധു പ്രതാപ്‌ 


Download Link

എന്റെ മോഹങ്ങളെല്ലാം മെല്ലെ ഞാനൊന്നു പാടാം (2)
നീ മാത്രം കേൾക്കുന്നൊരീണം പോലെ
റം പം പം റം പം പ പം 
റം പം പം റം പം പ പം (2)
നിന്റെയിഷ്ടങ്ങളെല്ലാം എന്റെ നെഞ്ചോടു ചേർക്കാൻ (2)
ഇന്നോളം കേൾക്കാത്ത രാഗം പോലെ
റം പം പം റം പം പ പം 
റം പം പം റം പം പ പം (2)

സാ നിസരിസനി ധനിസനിധ 
സഗപ നിസ നിസ നിസപ
ആ..ആ..ആ..ആ..
പുലർ വേള പൊൻ കിനാവിൻ 
നക്ഷത്ര ദ്വീപിലൊന്നിൽ നാം കണ്ടതിന്നാദ്യമായ്
പൂങ്കാറ്റിൽ തെന്നി തീങ്ങും മേഘത്തിൻ കംബളത്തിൽ 
ഒരുമിച്ചു സഞ്ചാരമായ്
സ്നേഹത്തിൻ ഏകാന്ത തീരം തേടീ

തൂമിന്നൽ പൊന്നുരുക്കി പൂന്തിങ്കൾ കല്ലു വെച്ച
മണിമോതിരം മാറി നാം
മഴവില്ലിൻ വർണ്ണമേഴും വിരലാലെ തൊട്ടെടുത്തു 
സംഗീത സ്വരമാക്കി നാം
സ്നേഹത്തിൻ കീറാത്ത ഗീതം പാടി
റം പം പം റം പം പ പം 
റം പം പം റം പം പ പം (2)

എന്റെ മോഹങ്ങളെല്ലാം മെല്ലെ ഞാനൊന്നു പാടാം
നിന്റെയിഷ്ടങ്ങളെല്ലാം എന്റെ നെഞ്ചോടു ചേർക്കാൻ
ഇന്നോളം കേൾക്കാത്ത രാഗം പോലെ
റം പം പം റം പം പ പം 
റം പം പം റം പം പ പം (2)