♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

പ്രണയസൗഗന്ധികങ്ങള്‍...


 OuseppachanS Ramesan NairKS Chithra
         ഡാര്‍ലിംഗ് ഡാര്‍ലിംഗ് 


സംഗീതം :ഓസെപച്ചന്‍ 
രചന :രമേശന്‍ 
ആലാപനം :സന്തോഷ്‌ ,ചിത്ര 


Download Link


പ്രണയസൗഗന്ധികങ്ങള്‍ ഇതള്‍വിരിഞ്ഞ കാലം
ഹൃദയസങ്കീര്‍ത്തനങ്ങള്‍ ശ്രുതിപകര്‍ന്ന കാലം
അറിയാതെ നിന്നെയറിയുമ്പോള്‍
അനുരാഗമെന്നു മൊഴിയുമ്പോള്‍
അകലങ്ങള്‍പോലുമരികെ

(പ്രണയ)

മിഴിയില്‍ തെളിയാതൊളിഞ്ഞതെന്തേ
മിഥുന നിശാകരബിംബം
ഒരു ഹംസഗാനമകലെ
ചെവിയോര്‍ക്കുമിന്ദ്രലതികേ
കാര്‍മുകില്‍ത്തുമ്പി നിന്‍ അരികില്‍ വരും
കളഭനിലാവില്‍ കതിര്‍മഴ പൊഴിയും

(പ്രണയ)

കാണാക്കുയിലേ നിനക്കു മൂളാന്‍
കവിത കുറിയ്ക്കുവതാരോ
നിറ നീല ദീപമിഴികള്‍
കളിത്താമരയ്ക്കു സഖികള്‍
ആ മിഴിത്തുമ്പിലെന്‍ കാമനകള്‍
അലയുകയാണീ അഞ്ജനമെഴുതാന്‍

(പ്രണയ)