♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

പറയാതെ അറിയാതെ നീ ...




Deepak DevKaithapramKJ YesudasKS Chithra

           ഉദയനാണു താരം

സംഗീതം :ദീപക് ദേവ് 
രചന :കൈതപ്രം 
ആലാപനം :യേശുദാസ് ,ചിത്ര


Download Link 

പറയാതെ അറിയാതെ നീ പോയതല്ലേ
മറുവാക്കു മിണ്ടാഞ്ഞതല്ലേ
ഒരു നോക്കു കാണാതെ നീ പോയതല്ലേ
ദൂരേയ്ക്കു നീ മാഞ്ഞതല്ലേ
സഖിയേ നീ കാണുന്നുവോ 
എന്‍ മിഴികള്‍ നിറയും നൊമ്പരം
(പ്രിയനേ നീ അറിയുന്നുവോ എന്‍ വിരഹം വഴിയും രാവുകള്‍)

ഇന്നും ഓര്‍ക്കുന്നുവോ വീണ്ടും ഓര്‍ക്കുന്നുവോ 
അന്നു നാം തങ്ങളില്‍ പിരിയും രാവ്...
ഇന്നും ഓര്‍ക്കുന്നു ഞാന്‍ എന്നും ഓര്‍ക്കുന്നു ഞാന്‍ 
അന്നു നാം തങ്ങളില്‍ പിരിയും രാവ് ...
(പറയാതെ)

കണ്ടു തമ്മില്‍ ഒന്നു കണ്ടു 
തീരാമോഹങ്ങള്‍ തേടി നാം
മെല്ലെ സ്വപ്നം പൂവണിഞ്ഞു 
മായാവര്‍ണ്ണങ്ങള്‍ ചൂടി നാം
ആ വര്‍ണ്ണമാകവേ വാര്‍മഴവില്ലുപോല്‍ 
മായുന്നുവോ മല്‍സഖീ..
ഇന്നും ഓര്‍ക്കുന്നുവോ വീണ്ടും ഓര്‍ക്കുന്നുവോ 
അന്നു നാം തങ്ങളില്‍ പിരിയും രാവ്...
ഇന്നും ഓര്‍ക്കുന്നു ഞാന്‍ എന്നും ഓര്‍ക്കുന്നു ഞാന്‍ 
അന്നു നാം തങ്ങളില്‍ പിരിയും രാവ്... 

കാറും കോളും മായുമെന്നോ 
കാണാത്തീരങ്ങള്‍ കാണുമോ
വേനല്‍പ്പൂവേ നിന്റെ നെഞ്ചില്‍ 
വേളിപ്പൂക്കാലം പാടുമോ
നീയില്ലയെങ്കിലെന്‍ ജന്മമിന്നെന്തിനായ് 
എന്‍ ജീവനേ ചൊല്ലു നീ
ഇന്നും ഓര്‍ക്കുന്നുവോ വീണ്ടും ഓര്‍ക്കുന്നുവോ 
അന്നു നാം തങ്ങളില്‍ പിരിയും രാവ്...
ഇന്നും ഓര്‍ക്കുന്നു ഞാന്‍ എന്നും ഓര്‍ക്കുന്നു ഞാന്‍ 
അന്നു നാം തങ്ങളില്‍ പിരിയും രാവ്... 
(പറയാതെ)