♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

മല്ലികപ്പൂങ്കൊടിയേ എന്റെ ...




KaithapramM JayachandranKJ Yesudas

          ലിവിംഗ് ടുഗെതെര്‍ 

സംഗീതം :ജയചന്ദ്രന്‍ 
രചന :കൈതപ്രം 
ആലാപനം :യേശുദാസ് 


Download Link

മല്ലികപ്പൂങ്കൊടിയേ എന്റെ ചെമ്പകപ്പൂന്തളിരേ 
ചുടുവേനലിന്‍ മുറ്റത്തു താനേ പെയ്ത പൂങ്കുളിരേ 
മയങ്ങൂ നീ സഖീ മതിയാവോളമെന്‍
മനസ്സില്‍ നീ മയങ്ങൂ മാന്‍മിഴിയേ
കനവായ് നിന്നരികില്‍ ഞാനില്ലേ.....
(മയങ്ങൂ നീ സഖീ...)

അറിയാതേതോ രാവിന്‍ നീലനിലാവുപോല്‍
മിഴിവോടെന്നുയിരില്‍ വന്നവളേ
ഇരുളിന്‍ തീരങ്ങളില്‍ ഈ വഴിത്താരയില്‍
മൊഴിയും മൌനവുമായ് നിന്നവളേ
മിഴിനിറയുന്നൊരീ മോഹവുമായി ഞാന്‍
മറുമൊഴി കേള്‍പ്പതിനായ് കാത്തിരിക്കാം 
(മയങ്ങൂ നീ സഖീ...)

പാലപ്പൂമണം പെയ്യും പാർവണസന്ധ്യയില്‍
നാഗസുഗന്ധിയായ് അണഞ്ഞവളേ
പാതിതുറന്നൊരെന്‍ പൂമുഖവാതിലില്‍
ഹേമവസന്തമായ്‌ പൂത്തവളേ
ഇളനീര്‍ ചന്ദ്രികാശയ്യയിലിന്നു ഞാന്‍
പനിനീര്‍മലര്‍വിരിയായ് കാത്തിരിക്കാം.....
(മല്ലികപ്പൂങ്കൊടിയേ.....)