♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

താഴ്വാരം മണ്‍പൂവേ ...



IlayarajaKJ YesudasBichu ThirumalaKS Chithra

               ജാക്ക്പോട്ട്

സംഗീതം :ഇളയ രാജാ 
രചന: ബിച്ചു തിരുമല 
ആലാപനം:യേശുദാസ് ,ചിത്ര


Download Link

താഴ്വാരം മണ്‍പൂവേ തീകായും പെണ്‍പൂവേ
മൂടല്‍ മഞ്ഞുമായ് ഓടും തെന്നലായ്
തേടീ നിന്നെയെന്‍ ആരാമങ്ങളില്‍ ഞാന്‍
ഓരോരോ രാത്രിയും ഓരോരോ മാത്രയും

പുല്‍ക്കൊടികളെ മഞ്ഞുമണികള്‍ പുല്‍കുമീ തീരമോ
അന്തിമലരിന്‍ ചെങ്കവിളിലെ തുമ്പിതന്‍ മൌനമോ
പൂപ്പളുങ്കിന്‍ ചില്ലുപാത്രം നെഞ്ചിലേറ്റും വീഞ്ഞിനോ
വീഞ്ഞു തോല്ക്കും ദേവഗാനം ഈറനാക്കും ചുണ്ടിലോ
ലഹരിയേതിനോ മധുരമേതിനോ
ഹൃദയസംഗമം ഹാ പ്രണയ ബന്ധനം

കൂടാരം കുന്നിന്മേല്‍ കൂടേറും മോഹങ്ങള്‍
മിന്നാമിന്നികള്‍ മിന്നും രാത്രിയില്‍
വാതില്‍പ്പാളികള്‍ മൂടും തെന്നലേ നിന്‍ 
രാമഞ്ചം സുന്ദരം രോമാഞ്ചം ചാമരം....

ഏലമണികള്‍ ചൂരുപകരും ഏഴിലം പാലയും
പാലനിഴലില്‍ പീലിയുഴിയും പാപ്പനം മൈനയും
മൈനപാടൂം നാട്ടുചാറ്റും ഏറ്റുനില്‍ക്കും പൊയ്കയും
പൊയ്കയോരം തുണ്ടുചുണ്ടില്‍ പൂക്കള്‍ നുള്ളും യാമവും
അതിമനോഹരം രതിമദാലസം
പ്രണയ സംഗമം ഹാ ഹാ ഹൃദയബന്ധനം