♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

പ്രണയസന്ധ്യയൊരു ...


   OuseppachanGireesh Puthenchery
         ഒരേ  കടല്‍ 


സംഗീതം :ഔസേപ്പച്ചന്‍
രചന :ഗിരീഷ്‌ 
ആലാപനം :ബോംബെ ജയശ്രീ  


Download Link


പ്രണയസന്ധ്യയൊരു വിണ്‍സൂര്യന്റെ വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍ത്തിരിയുമെരിയുന്നുവോ
പുലര്‍നിലാവിന്റെ യമുനയില്‍ ചന്ദ്രകാന്തമലിയുന്നുവോ
കനവിലായിരം കനകമേഘം കനല്‍ വരയ്‌ക്കുന്നുവോ
(പ്രണയസന്ധ്യ)

പാട്ടില്‍, നിന്‍ പാട്ടില്‍ സ്വരപത്‌മരാഗങ്ങള്‍ തേടി
നോക്കില്‍, നിന്‍ നോക്കില്‍ മണിമയില്‍പ്പീലികള്‍ ചൂടി
അനുരാഗിലമാ‍യ തപസ്സില്‍ ദലദീപാഞ്ജലിയായ്
ഒരു ജലരാശിയിലൊരു മഴമണിയായ് 
പൊഴിയാന്‍ വരാം ഞാന്‍
(പ്രണയസന്ധ്യ)

കിനാവിന്റെ കാണാദ്വീപില്‍ അമാവാസിരാവില്‍
നിലാത്താരമാം എന്‍ ജന്മം കണ്ടില്ല നീ
ആകാശം ഇരുള്‍ മൂടുമ്പോള്‍ 
മുറിവേല്‍ക്കുന്നൊരു മനസ്സോടെ
മഴ നനഞ്ഞ ശലഭം‌പോലെ 
തിരികെ യാത്രയായ്
(പ്രണയസന്ധ്യ)