♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

അറിയാതെ ഇഷ്ടമായി...


Suresh PetersChittoor GopiDevanand

                  പണ്ടിപട 

സംഗീതം :സുരേഷ് പീട്ടെര്സ് 
രചന :ഗോപി 
ആലാപനം :ദേവാനന്ദ്‌ 


Download Link


അറിയാതെ ഇഷ്ടമായി 
അന്നുമുതലൊരു സ്നേഹ ചിത്രമായി
മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
എന്റെ എല്ലാമായി

അതിലേറെ ഇഷ്ടമായി
എന്തു പറയാനാ‍മെന്ന ചിന്തയായ്
പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ
എന്റെ മാത്രം നീ

ഈ മൌനം മറയാക്കി
ചെറു കൂട്ടിൽ നമ്മളിരുന്നു
ഒരു വാക്കും മറുവാക്കും
പറയാതെ കണ്ണു നിറഞ്ഞു
ചെറു മാന്തളിർ നുള്ളിയ കാലം
ഇന്നോർമ്മയിലുണരും നേരം
വിരഹം വിതുമ്പിൽ ഹൃദയം പിടഞ്ഞു
നീ തേങ്ങുകയായ് കാതിൽ (അറിയാതെ..)

ആരും കൊതിച്ചു പോകും
മണിത്തുമ്പിയായ് നീയെൻ
തീരാ കിനാവു പാടം
തിരഞ്ഞെത്തിയെന്റെ മുന്നിൽ
പാട്ടുപാടി നിന്ന കാലം
ഓർമ്മയിൽ തെളിഞ്ഞിടുമ്പോൾ
മിഴികൾ തുടച്ചും കൈയെത്തും
ദൂരത്തിൽ നിൽക്കുന്നു നീ (അറിയതെ..)

ആരും അറിഞ്ഞിടാതെ നിനക്കായി മാത്രമെന്റെ
പ്രാണൻ പകുത്തു നൽകി ഉറങ്ങാതിരുന്ന രാവിൽ
നാട്ടുമുല്ല ചോട്ടിൽ ഞാനും കൂട്ടിരുന്നതോർമ്മയില്ലേ?
പ്രണയം മനസ്സിൽ എന്നാലും
തീരാത്ത സല്ലാപമായി (അറിയാതെ..)