♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

വെള്ളിച്ചില്ലും വിതറി തുള്ളിത്തുള്ളി...




AT UmmerBichu ThirumalaKrishnachandran


                  ഇണ 

സംഗീതം : എ ടി ഉമ്മര്‍ 
രചന :ബിച്ചുതിരുമല 
ആലാപനം :കൃഷ്ണ ചന്ദ്രന്‍ 


Download Link

വെള്ളിച്ചില്ലും വിതറി തുള്ളിത്തുള്ളി ഒഴുകും
പൊരിനുര ചിതറും കാട്ടരുവി
പറയാമോ നീ എങ്ങാണു സംഗമം
എങ്ങാണു സംഗമം

കിലുങ്ങുന്ന ചിരിയില്‍ മുഴുവര്‍ണ്ണപ്പീലികള്‍
ചിറകുള്ളമിഴികള്‍ നനയുന്ന പൂവുകള്‍
മനസ്സിന്‍റെയോരം ഒരു മലയടിവാരം
അവിടൊരു പുതിയ പുലരിയോ
അറിയാതെ മനസ്സറിയാതെ
(വെള്ളിച്ചില്ലും വിതറി)

അനുവാദമറിയാന്‍ അഴകൊന്നു നുള്ളുവാന്‍
അറിയാതെ പിടയും വിരലിന്‍റെ തുമ്പുകള്‍
അതിലോല ലോലം അതുമതി മൃദുഭാരം
അതിലൊരു പുതിയ ലഹരിയോ
അറിയാമോ നിനക്കറിയാമോ
വെള്ളിച്ചില്ലും വിതറി