♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം...



Sreekumaran Thampi

P JayachandranMS Viswanathan

             ദിവ്യ ദര്‍ശനം 


സംഗീതം :വിശ്വനാഥന്‍ 
രചന :ശ്രീകുമാരന്‍ തമ്പി 
ആലാപനം :ജയചന്ദ്രന്‍ 


Download Link

സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം
കണ്ണിനു സായൂജ്യം നിന്‍ രൂപം
(സ്വര്‍ണ്ണ ഗോപുര......)
ഏതൊരു കോവിലും ദേവതയാക്കും
ഏതൊരു കോവിലും ദേവതയാക്കും
ഏതു പൂജാരിയും പൂജിക്കും നിന്നെ
ഏതു പൂജാരിയും പൂജിക്കും
സ്വര്‍ണ്ണഗോപുര നര്‍ത്തകീശില്പം
കണ്ണിനു സായൂജ്യം നിന്‍ രൂപം...

പ്രേമവൃന്ദാവന ഹേമന്തമേ
നിന്റെ പേരു കേട്ടാല്‍ സ്വര്‍ഗ്ഗം നാണിക്കും
ആ രാഗസോമരസാമൃതം നേടുവാന്‍
ആരായാലും മോഹിക്കും
ആനന്ദചന്ദ്രികയല്ലേ നീ
അഭിലാഷമഞ്ജരിയല്ലേ നീ....
അഭിലാഷമഞ്ജരിയല്ലേ നീ....

സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം
കണ്ണിനു സായൂജ്യം നിന്‍ രൂപം..

ആഹാഹാ....ഓഹോഹോഹോ...
ആഹാഹാ....ആ.....
രാഗവിമോഹിനി ഗീതാഞ്ജലി
നിന്റെ നാവുണര്‍ന്നാല്‍ കല്ലും പൂവാകും
ആ വര്‍ണ്ണഭാവസുരാമൃതധാരയെ
ആരായാലും സ്നേഹിക്കും
ആത്മാവിന്‍ സൌഭാഗ്യമല്ലേ നീ
അനുരാഗസൌരഭ്യമല്ലേ നീ...
അനുരാഗസൌരഭ്യമല്ലേ നീ...

സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം
കണ്ണിനു സായൂജ്യം നിന്‍ രൂപം
ഏതൊരു കോവിലും ദേവതയാക്കും
ഏതു പൂജാരിയും പൂജിക്കും നിന്നെ
ഏതു പൂജാരിയും പൂജിക്കും...