♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

പ്രിയനുമാത്രം ഞാൻ.......


M JayachandranKaithapramVijay YesudasSwetha

        റോബിന്‍ഹുഡ് 

സംഗീതം :ജയചന്ദ്രന്‍ 
രചന :കൈതപ്രം 
ആലാപനം :വിജയ്‌ യേശുദാസ് ,ശ്വേത 


Download Link

പ്രിയനുമാത്രം ഞാൻ 
തരും മധുരമീപ്രണയം
കരളിനേഴഴകിൽ 
തൊടും കവിതയീപ്രണയം
അതിലൂറുമീണമൊഴുകും..
പ്രണയമുന്തിരികൾപൂക്കും.. എന്റെ (പ്രിയനു)

വെയിലിൻതൂവൽ പ്രണയം
കുയിലിൻകൂവൽ പ്രണയം
മുകിലും മഴയും പ്രണയമയം... ഓ..
മലരിൻഇതളിൽ പ്രണയം
വണ്ടിൻ‌ചുണ്ടിൽപ്രണയം
താരുംതളിരും പ്രണയമയം... ഹോയ്
തൂവെണ്ണിലാവിൽ... രാവിന്റെ പ്രണയം
നിന്നെക്കുറിച്ചു ഞാനെൻ നെഞ്ചിൽകുറിച്ചുവെച്ച
ഗാനം മുഴുവൻ പ്രണയം... എന്റെ (പ്രിയനു)

അരികിൽ നിന്നാൽ പ്രണയം
അകലെ കണ്ടാൽ പ്രണയം
മൌനം പോലും പ്രണയമയം.. ഹോയ്
മൊഴിയിൽ കൊഞ്ചും പ്രണയം
മിഴിയിൽ തഞ്ചും പ്രണയം
ചലനം പോലും പ്രണയമയം.. ഹോ
പ്രേമോപഹാരം.. താരാഗണങ്ങൾ..
ആകാശഗംഗയിലെ ആശാതരംഗങ്ങളിൽ
ആരോപാടും പ്രണയം.. ഹേ... 

പ്രിയനുമാത്രം ഞാൻ 
തരും മധുരമീപ്രണയം
കരളിനേഴഴകിൽ 
തൊടും കവിതയീപ്രണയം
അതിലൂറുമീണമൊഴുകും..
പ്രണയമുന്തിരികൾപൂക്കും.. 
മ്ഹ്...
മധുരമീപ്രണയം
കരളിനേഴഴകിൽ 
തൊടും കവിതയീപ്രണയം